Saturday, July 16, 2011

സാള്‍ട്ട് & പെപ്പര്‍ Review




ആവശ്യത്തിന് ഉപ്പും മുളകും പുളിയുമെല്ലാം ചേര്‍ത്തുണ്ടാക്കിയ രുചികരമായ ഒരു വിഭവം അതാണ് Salt & Pepper കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ആശിക്ക് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ Title മുതല്‍ ചിത്രം അവസാനിക്കുബോലുള്ള ആനക്കള്ളന്‍ എന്ന Avial band ന്റെ Malayalam Rock Song വരെ അതിന്റെ പുതുമ നിലനിര്‍ത്തുന്നുണ്ട്.കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത രീതി കാണുമ്പോള്‍ തന്നെ സംവിധായകന്‍ തന്റെ ആദ്യ സിനിമയായ Daddy coolല്‍ നിന്നും വളരെ അധികം മുന്നേറിയതായി കാണാം.

ഒരു ദോശ ഉണ്ടാക്കിയ പ്രണയമാണ് ചിത്രത്തിന്റ കഥാതന്തു. ചെറുപ്പത്തില്‍ വിവാഹം കഴിക്കാന്‍ പറ്റാതെ
പോയ രണ്ടു ഭക്ഷണപ്രിയര്‍ തമ്മില്‍ ഒരു മിസ്സ്‌ കാള്‍ മൂലം അടുക്കുന്നതും പുതു തലമുറയിലെ രണ്ടുപേര്‍ അതിലിടപെടുബോഴുണ്ടാകുന്ന പ്രശ്നങ്ങളും അതിമനോഹരമായി നര്‍മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകരിലെക്കെത്തിക്കാന്‍ തിരക്കഥാകൃത്തുക്കളായ ശ്യാമിനും ദിലീപിനും കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്തുന്ന രീതിയിലായിരുന്നു അഭിനേതാക്കളുടെ പ്രകടനം. പുരാവസ്തു വകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനായി ലാലും Dubbing Artist ആയി ശ്വേതയും തിളങ്ങിയപ്പോള്‍ ആസിഫും മൈധിലിയും അവരവരുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തു. എന്നാല്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ വളരെ തന്മയത്തോടെ അവതരിപ്പിച്ച ബാബുരാജ്‌ ആണ് പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മായാത്ത കഥാപാത്രമായി നില്‍ക്കുന്നത്.

തമാശക്ക് വേണ്ടി എഴുതിയ തമാശകളല്ലാതെ(കോമാളിത്തരങ്ങള്‍) സ്വാഭാവിക നര്‍മങ്ങള്‍ ധാരാളമുണ്ട് ചിത്രത്തില്‍
ലാലിന്റെ പെണ്ണുകാണലും ലാലും ആസിഫും ബാബും ചേര്‍ന്ന സീനുകളും തീയറ്ററില്‍ ചിരി ഉണര്‍ത്തുന്നു.അനാവശ്യ കോമാളിത്തരങ്ങളോ നെടു നീളന്‍ dialogue കളോ ഇല്ലാത്ത രണ്ടര മണിക്കൂര്‍ ആസ്വദിച്ച് നുണയാനുള്ള ഒരു വിഭവമാണ് ഈ സിനിമ. ഇനിയും ഇങ്ങനെയുള്ള നല്ല സിനിമകള്‍ മലയാളത്തില്‍ വരട്ടെ.